ഇന്നും നാളെയും റെഡ് അലർട്ട് ഇല്ല

എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിലവിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്

ഇന്നും നാളെയും റെഡ് അലർട്ട് ഇല്ല

കേരളത്തില്‍ ഇന്നു വരെ 12 ശതമാനം മഴക്കുറവുണ്ട്. ഇത് സാങ്കേതികമായി സാധാരണ മഴയായാണ് കണക്കാക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഇടുക്കി, വയനാട ജില്ലകളില്‍ ഇപ്പോഴും മഴക്കുറവാണ്.

മലങ്കര ഷട്ടര്‍ തുറക്കും

തുടര്‍ച്ചയായ കനത്ത മഴയും മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള നീരൊഴുക്കും കാരണം മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിതമായി ക്രമീകരിക്കുന്നതിനായി ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 200 സെ.മീ വരെ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു.