ഇടുക്കി ഉടുമ്ബന്‍ചോല ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്.
ഏജന്റ്മാരില്‍ നിന്ന് ഡ്രൈവിംഗ് സ്‌കൂളുകളുടെ വിഹിതം രേഖപ്പെടുത്തിയ പട്ടികയും പിടിച്ചെടുത്തു.

ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനായി സൂക്ഷിച്ച 66,600 രൂപ പിടിച്ചെടുത്തു. സ്ഥലം മാറിപ്പോകുന്ന ആര്‍ടിഒ യുടെ യാത്രയയപ്പ് പരിപാടിയിലായിരുന്നു പരിശോധന. പീരുമേട് ആര്‍ടിഒ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ പതിനാറായിരം രൂപയും പിടിച്ചെടുത്തു.
ഓപ്പറേഷന്‍ ക്ലീന്‍ വീല്‍ എന്ന പേരില്‍ സംസ്ഥാനവ്യാപകമായി മോട്ടര്‍ വാഹന ഓഫീസുകളില്‍ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് ഉടുമ്ബന്‍ചോല ജോയിന്റ് ആര്‍ടിഒ ഓഫീസിലും റെയ്ഡ് നടത്തിയത്. രാത്രി പത്തുമണി വരെ പരിശോധന നീണ്ടു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കുമെന്നും വിജിലന്‍സ് അറിയിച്ചു.