റവന്യൂ മന്ത്രിക്ക് നിവേദനം നൽകി മെർച്ചൻ്റ് അസോസിയേഷൻ

ജില്ലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടാണ് അസോസിയേഷൻ നിവേദനം നൽകിയത്

റവന്യൂ മന്ത്രിക്ക് നിവേദനം നൽകി മെർച്ചൻ്റ് അസോസിയേഷൻ

കട്ടപ്പന: ഭൂപതിവ് ചട്ടങ്ങൾ, നിർമ്മാണ നിയന്ത്രണങ്ങൾ, ക്വാറികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന നിയന്ത്രണങ്ങൾ, പത്തു ചെയിൻ മേഖലയിലെ പട്ടയ പ്രശ്നങ്ങൾ, കട്ടപ്പന ഷോപ്പ് സൈറ്റ് പട്ടയ ഇനിത്യാദി വിഷയങ്ങൾ ഉൾപ്പെടുത്തി സമർപ്പിച്ച നിവേദനത്തിൽ പ്രതിപാദിച്ച വിഷയങ്ങൾ പരിഹരിക്കുന്നതിനായുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക് എത്തിയതായി മന്ത്രി ഉറപ്പുനൽകിയതായി കട്ടപ്പന മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

മലയോര മേഖലയുടെ സമഗ്ര വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തീർക്കാൻ താമസമില്ലാതെ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിസഭാ തലത്തിൽ ഉറപ്പുണ്ടായിട്ടുണ്ട്.

മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് സാജൻ ജോർജ്, സെക്രട്ടറി ജോഷി കുട്ടട, വൈസ് പ്രസിഡണ്ട് ബൈജു വേമ്പനി എന്നിവർ അടങ്ങിയ സംഘമാണ് മന്ത്രിയോട് നിവേദനം കൈമാറിയത്. മറ്റ് ഭരണസമിതി അംഗങ്ങളും കൂടെയുണ്ടായിരുന്നു.