സംസ്ഥാനത്ത് ജൂലായ് 22 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്
8000 സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല

ജൂലായ് 22 മുതല്‍ അനിശ്ചിത കാല സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസുടകളുടെ സംഘടനകളുമായി നടന്ന മന്ത്രിതല ചർച്ചയില്‍ തീരുമാനമാകാത്തതിനെ തുടർന്നാണ് അനിശ്ചിത കാല പണിമുടക്കിലേക്ക് പോയതെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി.
ഏറെ നാളുകളായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ദീർഘദൂര സർവീസുകളുടെ പെർമിറ്റുകള്‍ അതേപടി യഥാസമയം പുതുക്കി നല്‍കുക, വിദ്യാർഥികളുടെ യാത്രാനിരക്കു കാലാനുസൃതമായി വർധിപ്പിക്കുക, ബസ് തൊഴിലാളികള്‍ക്കു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ-ചലാൻ വഴി അമിത പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക, ബസുകളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ബസുടമകളുടെ ആവശ്യങ്ങള്‍ക്കു പരിഹാരം കാണാത്ത സാഹചര്യത്തിലാണ് സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്കു സർവീസ് നിർത്തിവയ്ക്കുന്നത്.