സി.പി.ഐ. ഇടുക്കി ജില്ലാ സമ്മേളനത്തിന്‌ സമാപനം

മുതിര്‍ന്ന നേതാവ്‌ പി. പളനിവേല്‍ അന്തരിച്ചതിനെ തുടര്‍ന്ന്‌ പ്രതിനിധി സമ്മേളനം മാത്രമാണ്‌ നടത്തിയത്‌.

സി.പി.ഐ. ഇടുക്കി ജില്ലാ സമ്മേളനത്തിന്‌ സമാപനം

ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗം കെ.പി. രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌ത സമ്മേളനത്തില്‍ റവന്യൂ മന്ത്രി കെ. രാജന്‍, സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറി സത്യന്‍ മൊകേരി, സംസ്‌ഥാന അസിസ്‌റ്റന്റ്‌ സെക്രട്ടറി പി.പി. സുനീര്‍ എം.പി, സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ കെ.കെ.

അഷ്‌റഫ്‌, കമല സദാനന്ദന്‍, മഹിളാ സംഘം സംസ്‌ഥാന സെക്രട്ടറി ഇ.എസ്‌. ബിജിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസീഡിയത്തിന്‌ വേണ്ടി കണ്‍വീനര്‍ കെ.കെ ശിവരാമന്‍ നന്ദി പറഞ്ഞു. ക്രെഡന്‍ഷ്യല്‍ കമ്മിറ്റി കണ്‍വീനര്‍ ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സംസ്‌ഥാന കൗണ്‍സില്‍ അംഗം വി.കെ ധനപാല്‍ നന്ദി പറഞ്ഞു.