വാളാര്‍ഡി -ചെങ്കര ശങ്കര ഗിരി റോഡിന് അനുമതി
ബി.എം. ബിസി.നിലവാരത്തില്‍ പുനർനിർമ്മിക്കാൻ അഞ്ചു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വാഴൂർ സോമൻ എംഎല്‍.എ അറിയിച്ചു .

കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റില്‍ ഇരുപത് ശതമാനം പ്രൊവിഷൻ അനുവദിച്ചിരുന്നു .അതനുസരിച്ച് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത് .
17 കിലോമീറ്റർ റോഡില്‍ ആദ്യത്തെ അഞ്ച് കിലോമീറ്റർ ബി.എം.ബി.സി നിലവാരത്തില്‍ പുനർനിർമ്മിക്കാനാണ് അഞ്ച് കോടി രൂപ അനുവദിച്ചിരിക്കുന്നത്. തുടർന്ന് വരുന്ന വർഷങ്ങളിലും തുക അനുവദിച്ച് 17 കിലോമീറ്റർ റോഡും ബി.എം.ബി.സി നിലവാരത്തില്‍ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നുംറോഡ് അന്താരാഷ്ട്ര നിലവാരത്തില്‍ പൂർത്തിയാക്കുന്നതോടെ തമിഴ്നാട്ടില്‍ നിന്ന് വരുന്ന സഞ്ചാരികള്‍ക്ക് കുമളിയില്‍ നിന്ന് ചെങ്കര വഴി വാഗമണ്ണിലേക്ക് എത്തിച്ചേരാവുന്ന ഏറ്റവും എളുപ്പമാർഗ്ഗം ആകുമെന്നും എംഎല്‍എ അറിയിച്ചു .സാങ്കേതിക അനുമതി ലഭിച്ചതിന് ശേഷം ടെണ്ടർ നടപടികള്‍ പൂർത്തിയാക്കി ഉടൻ നിർമാണം ആരംഭിക്കും.