വിഎസിന് ആദരം; സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതു അവധി

മൂന്ന് ദിവസത്തെ ദുഃഖാചരണം

വിഎസിന് ആദരം; സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതു അവധി

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദൻ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചു.

പരേതനോടുള്ള ആദരസൂചകമായി, 2025 ജൂലൈ 22 ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകള്‍ക്കും, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങള്‍ക്കും, സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും, നെഗോഷ്യബിള്‍ ഇൻസ്ട്രുമെൻ്റ്സ് ആക്‌ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ, 2025 ജൂലൈ 22 ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തുടനീളം ഔദ്യോഗിക ദുഃഖാചരണം ആചരിക്കുന്നതാണ്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും ഉത്തരവിട്ടു. കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന അധ്യായത്തിനാണ് വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തോടെ തിരശ്ശീല വീഴുന്നത്.