ജില്ലാപഞ്ചായത്തുകളിലെ വാർഡുകള്‍ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു

ജൂലൈ 26 വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും നല്‍കാം.

ജില്ലാപഞ്ചായത്തുകളിലെ വാർഡുകള്‍ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു

ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്‌ടേർഡ് തപാലിലോ ആക്ഷേപങ്ങള്‍ നല്‍കാം. ആക്ഷേപങ്ങള്‍ക്കൊപ്പം ഏതെങ്കിലും രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നല്‍കണം.

ഡീലിമിറ്റേഷൻ കമ്മീഷന്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബില്‍ഡിംഗ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033 ഫോണ്‍:0471-2335030. നിർദ്ദിഷ്ട ജില്ലാഞ്ചായത്ത് വാർഡില്‍ ഉള്‍പ്പെടുന്ന ബ്‌ളോക്ക്പഞ്ചായത്ത് വാർഡുകളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും, ജില്ലാ കളക്ടറേറ്റുകളിലും, https://delimitation.lsgkerala.gov.in, https://sec.kerala.gov.in വെബ് സൈറ്റുകളിലും പരിശോധനയ്ക്ക് ലഭിക്കും.