ജയിൽ ചാടിയ ഗോവിന്ദച്ചാമിയുടെ ഏറ്റവും പുതിയ ചിത്രം പുറത്ത് വിട്ട് പോലീസ്..വിവരം ലഭിച്ചാൽ 9446899506 എന്ന നമ്പറിൽ അറിയിക്കാം

ഒരുകൈ മാത്രമുള്ള പ്രതിയായ ഗോവിന്ദചാമിയെ തിരിച്ചറിയാനാകും വിധത്തിൽ പുതിയ ഫോട്ടോ ജയിൽ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. സി-46 എന്ന ജയിൽ വേഷത്തിലായിരുന്നു ഇയാൾ രക്ഷപ്പെട്ടത്.
ഗോവിന്ദചാമിയെ കണ്ടു കിട്ടുന്നവർ ജയിൽ സുപ്രണ്ടിന്റെ നമ്പറായ 9446899506-ലാണ് വിവരം അറിയിക്കേണ്ടത്.
2011 ഫെബ്രുവരി 1-ന്, കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിക്കവേ, കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ (23) ക്രൂര പീഡനത്തിനിരയായി. ഫെബ്രുവരി 6-ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ സൗമ്യ മരിച്ചു.
രാജ്യത്തെ നടുക്കിയ കേസിൽ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നെങ്കിലും, സുപ്രീം കോടതി 2016-ൽ സംശയത്തിന്റെ ആനുകൂല്യം കണക്കിലെടുത്ത് വധശിക്ഷ റദ്ദാക്കി ജീവപര്യന്തമായി മാറ്റിയിരുന്നു.