പരാതി പരിഹാരം മുതൽ പൊതു ചർച്ച വരെ — ഇനി എല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ
നമ്മുടെ കേരളം’ ആപ്പ് അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ
സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ ഭരണ സംവിധാനത്തെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് അവതരിപ്പിച്ചു. ജനങ്ങൾക്ക് അവരുടെ പരാതികൾ എളുപ്പത്തിൽ സമർപ്പിക്കാനും, സമർപ്പിച്ച പരാതികളുടെ നില തത്സമയം ട്രാക്ക് ചെയ്യാനും ഈ ആപ്പ് സൗകര്യം ഒരുക്കുന്നു.
വിവിധ സർക്കാർ വകുപ്പുകളുമായി നേരിട്ട് ബന്ധപ്പെടുന്നതിനും, പൊതുപ്രശ്നങ്ങളിൽ അഭിപ്രായം പങ്കുവെക്കുന്നതിനും ചർച്ചകളിൽ പങ്കെടുക്കുന്നതിനും ആപ്പ് വഴിയൊരുക്കുന്നുണ്ട്. ഇതിലൂടെ ജനങ്ങളുടെയും ഭരണ സംവിധാനത്തിന്റെയും ഇടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.






