പാലക്കാട്ട് ഹെപ്പറ്റൈറ്റീസ് എ കേസുകൾ റിപ്പോർട്ട് ചെയ്തു; ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിര്‍ദേശം

പാലക്കാട്ട് ഹെപ്പറ്റൈറ്റീസ് എ കേസുകൾ റിപ്പോർട്ട് ചെയ്തു; ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിര്‍ദേശം

ഹെപ്പറ്റൈറ്റിസ് എ ( മഞ്ഞപ്പിത്തം ) രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുള്ള മൂത്രം, ചർമ്മത്തിലും കണ്ണിലുമുള്ള മഞ്ഞനിറം എന്നിവയാണെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു.

രോഗം പകരുന്നത് മിക്കവാറും രോഗബാധിതരുടെ സമ്പർക്കം മൂലവും മലിനമായ ജലത്തിലൂടെയും, അശുദ്ധമായ ഭക്ഷണങ്ങളിലൂടെയുമാണ്. തുറന്ന് വച്ച ഭക്ഷ്യവസ്തുക്കളിൽ ഈച്ചകൾ കൊണ്ടു സംഭവിക്കുന്ന മലിനീകരണവും രോഗവ്യാപനത്തിന് ഇടയാക്കുന്നു. കൂടാതെ രോഗിയുമായി നേരിട്ടുള്ള സമീപം ഉണ്ടായാലും രോഗം പകരാൻ സാധ്യതയുണ്ട്.ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന  ലാബ് പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്.

രോഗസാധ്യത ഉള്ളവർ ആരോഗ്യ കേന്ദ്രങ്ങളെ സമീപിച്ച് പരിശോധനയ്ക്ക് വിധേയരാകണമെന്നും, സുരക്ഷിതമായ കുടിവെള്ളം ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.