കടുവയുടെ ആക്രമണം ; മൃഗശാല ജീവനക്കാരന് പരിക്ക്
തിരുവനന്തപുരം മൃഗശാലയിലാണു് സംഭവം

ഇന്നുച്ചയോടെ കടുവയുടെ കൂടെ വൃത്തി യാക്കുന്ന സമയത്താണ് മൃഗശാല സൂപ്പർവൈസർ രാമചന്ദ്രന് പരുക്കേറ്റത്.
കൂടിൻ്റെ ഇടയിലൂടെ കടുവ രാമചന്ദ്രൻ്റെ തലക്ക് അടിക്കുകയായിരുന്നു..ഉടനെ തന്നെ സഹപ്രവർത്തകർക്ക് ആശുപത്രിയിൽ എത്തിച്ചു.
വയനാട് നിന്നും ഒരു വർഷം മുമ്പ് കൂട് വച്ച് പിടിച്ച കടുവയാണ് ആക്രമിച്ചത് എന്നാണ് അറിയുന്നത്.