നഷ്ടപ്പെട്ട ഫോൺ കണ്ടെത്തി നൽകി പോലീസ് ഉദ്യോഗസ്ഥർ

നെടുങ്കണ്ടം പോലിസ് ആണ് നഷ്ടപ്പെട്ട ഫോൺ കണ്ടെത്തി ഉടമക്ക് നൽകിയത്

നഷ്ടപ്പെട്ട ഫോൺ കണ്ടെത്തി നൽകി പോലീസ് ഉദ്യോഗസ്ഥർ

നെടുങ്കണ്ടം: തൂക്കുപാലത്ത് വച്ച് നഷ്ടപ്പെട്ട ഫോൺ ആണ് പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി ഉടമയായ തോമസിനെ തിരികെ ഏൽപിച്ചത്.

സിവിൽ പോലീസ് ഓഫീസർ സബീർഖാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജോബി തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ നെടുങ്കണ്ടം പോലീസ് ഇൻസ്പെക്ടർ ജർലിൻ വി സ്‌കറിയ ഫോൺ തോമസിനു കൈമാറി.

ഫോൺ നഷ്ടപെട്ട ഉടനെ നെടുങ്കണ്ടം പോലീസിൽ തോമസ് പരാതി നൽകിയിരുന്നു