മീഡിയ–ഡിസൈൻ കോഴ്സുകളും തൊഴിൽ സാധ്യതകളും; ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സെമിനാർ 22 മുതൽ

മേയ് 22ന് തൊടുപുഴ ടൗൺ ഹാളിലും, 23ന് കട്ടപ്പന ടൗൺ ഹാളിലും, 25ന് അടിമാലി ടൗൺ ഹാളിലും രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് സെമിനാറുകൾ

മീഡിയ–ഡിസൈൻ കോഴ്സുകളും തൊഴിൽ സാധ്യതകളും; ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സെമിനാർ 22 മുതൽ

പ്ലസ് ടു പഠനത്തിനു ശേഷം മീഡിയ, ഡിസൈൻ മേഖലകളിൽ മികച്ച തൊഴിൽ സാധ്യതകൾ തേടുന്ന വിദ്യാർഥികൾക്കായി മലയാള മനോരമയും കോതമംഗലം യെൽദോ മാർ ബസേലിയോസ് കോളജും ചേർന്ന് വിവിധ കേന്ദ്രങ്ങളിൽ കരിയർ സെമിനാറുകൾ സംഘടിപ്പിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

മേയ് 22 മുതൽ ആരംഭിക്കുന്ന സെമിനാറുകളിൽ മീഡിയ, ഡിസൈൻ മേഖലയിലെ പുതിയ പഠന സാധ്യതകളും തൊഴിൽ അവസരങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തും.

Slide 1
Slide 2
Slide 3
Slide 4

അനിമേഷൻ, ഗ്രാഫിക് ഡിസൈൻ, വിഷ്വൽ ഇഫക്ട്സ്, മൾട്ടിമീഡിയ, ഫാഷൻ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ തുടങ്ങിയ മേഖലകളിൽ നിലവിലുള്ള പഠന കോഴ്സുകൾ, തൊഴിൽ സാധ്യതകൾ, പ്രായോഗിക പരിശീലന രീതികൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിക്കും.

മേയ് 22ന് തൊടുപുഴ ടൗൺ ഹാളിലും, 23ന് കട്ടപ്പന ടൗൺ ഹാളിലും, 25ന് അടിമാലി ടൗൺ ഹാളിലും രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് സെമിനാറുകൾ നടക്കുക.

ഇതിനുപുറമെ ജൂൺ 3ന് കോതമംഗലത്തെ യെൽദോ മാർ ബസേലിയോസ് കോളജ് ക്യാംപസ് സന്ദർശിക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും. കോളജിലെ അനിമേഷൻ, മൾട്ടിമീഡിയ, ഇന്റീരിയർ ഡിസൈൻ, ഫാഷൻ ഡിസൈൻ കോഴ്സുകൾ, ലാബ് സൗകര്യങ്ങൾ, നൈപുണ്യ പരിശീലന സംവിധാനം എന്നിവയെക്കുറിച്ച് നേരിട്ട് അറിയാൻ കഴിയുന്നതാണ്.

സെമിനാറിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്ക് ആറുമാസത്തേക്കുള്ള തൊഴിൽവീഥിയും മനോരമ മലയാളം ഇയർബുക്കും സൗജന്യമായി ലഭിക്കും.

📞 വിവരങ്ങൾക്ക്: 98461 10506, 98468 77776

രജിസ്ട്രേഷനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://docs.google.com/forms/d/e/1FAIpQLSdwpYuDfu_wtT2dIB-Wkkg2f9Rn3GC627q1IJqCFy45ch-UTA/viewform