തെരുവ് നായ അനുവദിക്കാതെ ഈ സ്കൂളിൽ കയറാനാവില്ല സർ.....
Report -JP

നെടുംങ്കണ്ടം :- തെരുവുനായ ശല്യം കൊണ്ട് പൊറുതിമുട്ടി നെടുംങ്കണ്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ഇവിടെ നായ്ക്കളെ പേടിച്ച്, അദ്ധ്യാപകർക്കും, കുട്ടികൾക്കും ക്ലാസിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ ഭയമാണ്. ഇരുപതോളം നായ്ക്കളാണ് സ്കൂൾ ഗ്രൗണ്ടിൽ തമ്പടിച്ചിരിക്കുന്നത്. അതിരൂക്ഷമായ നായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസം മുൻപ് നെടുംങ്കണ്ടം പഞ്ചായത്ത് സെക്രട്ടറിക്ക് സ്കൂൾ പ്രിൻസിപ്പാൾ കത്ത് നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. നായ പേടി കാരണം ഈ സ്കൂളിലെയ്ക്ക് വിദ്യാർത്ഥികളെ പറഞ്ഞയക്കാൻ രക്ഷകർത്താക്കൾക്കും മടിയാണ്. പേ വിഷബാധ മൂലം സംസ്ഥാനത്ത് നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും, നൂറു കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തെ അധികൃതർ അവഗണിക്കുന്നതായാണ് പരാതി. പഞ്ചായത്ത് അടിയന്തിരമായി ഇടപെട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ്, അദ്ധ്യാപകരുടെയും, നാട്ടുകാരുടെയും ആവശ്യം..