കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് റോഡിലെ കുഴിയില്‍ താഴ്ന്നു.
കല്ലാർ വട്ടിയാർ സർക്കാർ ഹൈസ്‌ക്കൂളിലെ ബസാണ് കുണ്ടും കുഴിയുമായി കിടന്നിരുന്ന റോഡില്‍ താഴ്ന്ന് പോയത്.

പള്ളിവാസല്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന പീച്ചാട് പ്ലാമല റോഡില്‍ പീച്ചാട് ടൗണിന് സമീപമാണ് സംഭവം നടന്നത്. ഈ റോഡില്‍ പീച്ചാട് മുതല്‍ പ്ലാമല വരെയുള്ള ഏതാനും കിലോമീറ്റർ ദൂരം നാളുകളേറെയായി തകർന്ന് കിടക്കുകയാണ്.
റോഡ് യായ്രോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെയാണ് കുട്ടികളുമായി സ്‌കൂളിലേക്ക് പോയ ബസ് ബുധനാഴ്ച്ച രാവിലെ റോഡിലെ കുഴിയില്‍ താഴ്ന്നത്. സംഭവ ശേഷം കുട്ടികളെ ബഥല്‍ യാത്രാ മാർഗ്ഗമൊരുക്കി സ്‌കൂളിലെത്തിച്ചു. സ്‌കൂള്‍ ബസ് വഴിയില്‍ അകപ്പെട്ടതോടെ മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതവും നിലച്ചു