CRIB രക്തഗ്രൂപ്പ് – ഇന്ത്യയിൽ കണ്ടെത്തിയ അത്യപൂർവമായ രക്തഗ്രൂപ്പ്

CRIB രക്തഗ്രൂപ്പ് – ഇന്ത്യയിൽ കണ്ടെത്തിയ അത്യപൂർവമായ രക്തഗ്രൂപ്പ്

ഭാരതത്തിൽ ആദ്യമായി കണ്ടെത്തിയ പുതിയ അത്യപൂർവ രക്തഗ്രൂപ്പായ CRIB ആരോഗ്യ മേഖലയെ ഞെട്ടിച്ച്‌ കൊണ്ട് രംഗത്തെത്തി. കർണാടകയിലെ കോളാറിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന സന്ദർഭത്തിൽ 38 വയസ്സുള്ള ഒരു സ്ത്രീയുടെ രക്തത്തിൽ കണ്ടെത്തിയതാണ് ഈ അപൂർവ ഗ്രൂപ്പ്.

CRIB എന്നത് എന്താണ്?

CRIB എന്നത്:

CR – Cromer (ഇത് നിലവിലുള്ള ഒരു രക്തഗ്രൂപ്പ് സിസ്റ്റമാണ്)

IB – India, Bengaluru

ഇത് Cromer ഗ്രൂപ്പിൽ പുതിയതായി കണ്ടെത്തിയ ഒരു അന്റിജൻ ആണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.

ഇതുവരെ ലോകത്ത് മറ്റാരുടേയും രക്തത്തിൽ ഇത് കണ്ടെത്തിയിട്ടില്ല – അത്യന്തം അപൂർവവും പ്രാധാന്യമുള്ളതുമാണ് ഈ കണ്ടെത്തൽ.

എങ്ങനെ കണ്ടെത്തിയത്?

രക്തഗ്രൂപ്പ് O Positive ആയിരുന്നിട്ടും, രോഗിക്ക് ലഭ്യമായ എല്ലാ O+ യൂണിറ്റുകളുമായും പൊരുത്തക്കേട് സംഭവിച്ചു.

കുടുംബാംഗങ്ങൾ നൽകിയ രക്തത്തിലും അസാധുത കാണിച്ചതോടെ, കേസിന് ഗൗരവം കൂടി.

തുടർന്ന് കേസ് Rotary Bangalore TTK Blood Centre-ലേക്ക് റഫർ ചെയ്‌തു.

അവിടെ നടത്തിയ ഉന്നത പരിശോധനകളിൽ, എല്ലാം യൂണിറ്റുകളുമായും അവളുടെ രക്തം അസാധുത കാണിച്ചതോടെ സാമ്പിളുകൾ യുകെയിലെ International Blood Group Reference Laboratory (IBGRL) ലേക്ക് അയച്ചു.

ഏകദേശം 10 മാസം നീണ്ട ഗവേഷണത്തിന് ശേഷമാണ് പുതിയ അന്റിജൻ കണ്ടെത്തപ്പെട്ടത്. ശാസ്ത്രജ്ഞർ അതിന് CRIB എന്നാണ് പേര് നൽകിയത്.

ഈ രക്തഗ്രൂപ്പ് ഉള്ളത് ലോകത്തിൽ നിലവിൽ ഒരേയൊരു വ്യക്തിക്ക് മാത്രമാണ്.

ഭാവിയിൽ രക്തം ആവശ്യമുണ്ടാകുമ്പോൾ, അവൾക്ക് സ്വന്തം രക്തം മുൻകൂട്ടി സംഭരിച്ച് ഉപയോഗിക്കേണ്ടതായിരിക്കും (autologous transfusion).

മറ്റാരുടെയും രക്തം നൽകാൻ കഴിയില്ല, കാരണം പൊരുത്തക്കേടിലൂടെ ഗുരുതരപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്

ഇന്ത്യയുടെ രക്തപരിശോധനാ ചരിത്രത്തിൽ വേറിട്ട അടയാളമാകുന്ന കണ്ടെത്തലാണ് CRIB. ശാസ്ത്രപരമായ അതിരുകൾ താണ്ടിയ ഈ കണ്ടെത്തൽ, ഭാവിയിലെ രക്തദാനരീതികളെയും ചികിത്സാരീതികളെയും ഏറെ ബാധിക്കും എന്നത് ഉറപ്പ്.