സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ
തിരുവന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
സെപ്റ്റംബർ 1 മുതൽ താലൂക്ക്, ജില്ലാ, ജനറൽ, സ്പെഷ്യാലിറ്റി ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും ഇത് ബാധകമാകും. ഇ-ഹെൽത്ത് വഴി ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാനാകാത്ത മുതിർന്നവർക്ക് ക്യൂയിൽ നിൽക്കാതെ ചികിത്സ ലഭ്യമാക്കാനാണ് തീരുമാനം.






