അമലാംബിക കോൺവെന്റ് സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഹെഡ് ബോയ്, ഗേൾ, ഹൗസ് ക്യാപ്റ്റൻമാർ എന്നിവരുടെ സ്ഥാനാരോഹണവും നടന്നു
പ്രശസ്ത വാദ്യ കലാകാരനും ഫെലോഷിപ്പ് ആർട്ടിസ്റ്റുമായ ഡോ. ബോബിൻ കെ രാജു വിവിധ ക്ലബുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

കുമളി: അമലാംബിക കോൺവെൻറ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിവിധ ക്ലബുകളുടെ ഉത്ഘാടനവും, ഹെഡ് ബോയ്, ഹെഡ് ഗേൾ, ഹൗസ് ക്യാപ്റ്റൻമാർ ഉൾപ്പെടെയുള്ളവരുടെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു.
സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ, കുമളി എസ്.ഐ. അനന്ദു മോഹനൻ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രശസ്ത വാദ്യകലാകാരനും ഫെലോഷിപ്പ് ആർട്ടിസ്റ്റുമായ ഡോ. ബോബിൻ കെ രാജു വിവിധ ക്ലബുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ചടങ്ങിൽ സ്‌കൂൾ മാനേജർ സിസ്റ്റർ ട്രെസ്സി, പ്രിൻസിപ്പൽ സിസ്റ്റർ ആൻ ദിവ്യ, പി.ടി.എ. പ്രസിഡന്റ് ബിനീഷ് ദേവ്, വൈസ് പ്രസിഡന്റ് ബിജു പി.എ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വിദ്യാർത്ഥികളുടെ നേതൃത്വപാടവം വളർത്തുന്നതിനും വിവിധ വിഷയങ്ങളിൽ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുമായി വിവിധങ്ങളായ ക്ലബ്ബുകളാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.