മണ്ണിടിച്ചില്‍ ഉണ്ടായി ഗതാഗതം തടസപ്പെട്ട മൂന്നാര്‍ ദേവികുളം റോഡില്‍ ഗതാഗതം പുനസ്‌ഥാപിച്ചു
മണ്ണ് ഭാഗികമായി നീക്കിയാണ് റോഡ് തുറന്നത്

കഴിഞ്ഞ രണ്ട് ദിവസത്തെ ശ്രമം കൊണ്ട് വാഹനങ്ങള്‍ കടന്നു പോകാനുള്ള വീതിയില്‍ റോഡിലേക്ക് ഇടിഞ്ഞെത്തിയ മണ്ണ് ഭാഗികമായി നീക്കം ചെയ്‌തു. ഇന്നലെ രാവിലെ മുതല്‍ ഇതുവഴി വാഹനങ്ങള്‍ കടത്തി വിട്ടു തുടങ്ങി.
മഴ മുന്നറിയിപ്പുണ്ടായാല്‍ വീണ്ടും ഇതുവഴിയുള്ള യാത്ര നിയന്ത്രിച്ചേക്കാനാണ് സാധ്യത
ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ച പുലര്‍ച്ചെയുമായിട്ടായിരുന്നു മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം ദേശിയപാതയിലേക്ക് വലിയ തോതില്‍ കല്ലും മണ്ണും ഇടിഞ്ഞെത്തി ഗതാഗതം പൂര്‍ണമായി തടസപ്പെട്ടത്. മണ്ണിടിച്ചിലില്‍ അകപ്പെട്ട് ഒരാള്‍ മരണപ്പെടുകയും ചെയ്‌തിരുന്നു.