മൂലമറ്റത്തെ ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കും
പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ടൗണിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ച് മാറ്റാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

ഇവിടെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ 30 ദിവസത്തിനകം ഒഴിയണമെന്ന് പറഞ്ഞു നോട്ടീസ് നല്‍കി.
1984ല്‍ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന്‍റെ പല ഭാഗത്തും കോണ്‍ക്രീറ്റ് പൊളിഞ്ഞുവീണ് അപകടാവസ്ഥയിലായിരുന്നു. തുടർന്ന് കെട്ടിടത്തിന്‍റെ സണ്‍ഷേഡ് പൊളിച്ചുമാറ്റിയിരുന്നു. എൻജനിയറിംഗ് വിഭാഗം പരിശോധന നടത്തിയാണ് പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. എന്നാല്‍ മറ്റുമുറികള്‍ കിട്ടാതെ ഒഴിയാൻ തയാറല്ലെന്നും പഞ്ചായത്ത് മറ്റ് സൗകര്യങ്ങള്‍ ഒരുക്കണമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.