ജനസൗഹൃദ പോലീസിംഗ് ലക്ഷ്യം ; ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു

ജനസൗഹൃദ പൊലീസിംഗ് സുതാര്യവും കാര്യക്ഷമവുമായ രീതിയില്‍ നടപ്പാക്കുമെന്ന് ഇടുക്കിയിലെ പുതിയ ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു വ്യക്തമാക്കി.
മയക്കുമരുന്ന് വ്യാപനത്തെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളെയും ശക്തമായി നേരിടും. ലഭിക്കുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും എസ്.പി.സി, എസ്.പി.ജി, സി.പി.ജി പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാനുമുള്ള ശ്രമം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ആസ്ഥാനത്ത് ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.