ഓപ്പണ്‍ ബുക്ക് എക്‌സാമിന് സിബിഎസ്‌ഇ അംഗീകാരം
സിബിഎസ്‌ഇ 2026-27 അക്കാദമിക് വർഷം മുതൽ ഒൻപതാം ക്ലാസിലെ ഇംഗ്ലീഷ്, സയൻസ്, കണക്ക്, ബയോളജി വിഷയങ്ങളിൽ ഓപ്പൺ ബുക്ക് അസസ്മെന്റ് നടപ്പിലാക്കുന്നു. അധ്യാപകരുടെ അനുകൂല പ്രതികരണത്തെ തുടർന്ന് ഗവേണിംഗ് ബോഡി യോഗം പദ്ധതിക്ക് അന്തിമ അംഗീകാരം നൽകി.
2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതി, വിദ്യാർത്ഥികളുടെ വിശകലനശേഷി, പ്രശ്നപരിഹാര കഴിവ്, വിമർശനാത്മക ചിന്ത എന്നിവ വളർത്തുകയാണ് ലക്ഷ്യം. പരീക്ഷയിൽ സിലബസ് അടിസ്ഥാനമാക്കിയുള്ള വിഷ്വൽ കണ്ടന്റ്, കേസ് സ്റ്റഡി ചോദ്യങ്ങൾ ഉൾപ്പെടും.






