സ്വാതന്ത്ര്യദിനം സംസ്ഥാനത്ത് വിവിധ പരിപാടികളോടെ ആഘോഷിക്കും : ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തും

സ്വാതന്ത്ര്യദിനം സംസ്ഥാനത്ത് വിവിധ പരിപാടികളോടെ ആഘോഷിക്കും  : ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തും

സ്വാതന്ത്ര്യദിനം സംസ്ഥാനത്ത് വിവിധ പരിപാടികളോടെ ആഘോഷിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 9 മണിക്ക് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. പരേഡ് കമാൻഡർ അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡ് നടക്കും. തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും.

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. ഭാരതീയ വായുസേന ഹെലികോപ്റ്റർ വഴി പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ ദേശഭക്തിഗാനങ്ങൾ അവതരിപ്പിക്കും. സംസ്ഥാന മന്ത്രിമാർ ജില്ലകളിൽ പതാക ഉയർത്തും.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ജില്ലാതല പരിപാടികൾക്ക് ഐ.ഡി.എ ഗ്രൗണ്ടിൽ രാവിലെ 9 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നേതൃത്വം നൽകും. പൊലീസ്, എക്‌സൈസ്, വനം വകുപ്പ്, എൻ.സി.സി. മുതലായ വിഭാഗങ്ങൾ പങ്കെടുക്കുന്ന പരേഡിൽ മന്ത്രി അഭിവാദ്യം സ്വീകരിക്കും.

Slide 1
Slide 2
Slide 3
Slide 4