ഓണ പരീക്ഷകൾക്ക് ഇന്ന് തുടക്കം.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓണപരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. യു പി, ഹൈസ്കൂള്‍, ഹയർ സെക്കൻഡറി വിദ്യാർഥികള്‍ക്കാണ് ഇന്ന് മുതല്‍ പരീക്ഷകള്‍ ആരംഭിക്കുന്നത്.
എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ തീരും. പ്ലസ്ടു പരീക്ഷ അവസാനിക്കുന്നത് 27നായിരിക്കും.
എന്തെങ്കിലും കാരണത്താല്‍ പരീക്ഷാ സമയത്ത് അവധി വന്നാല്‍, ആ പരീക്ഷ 29ന് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് തൃശൂരില്‍ അവധിയാണ്. അതുകൊണ്ട് തന്നെ തൃശൂര്‍ ജില്ലയിലെ ഓണപ്പരീക്ഷകളും മാറ്റി. മാറ്റിവച്ച പരീക്ഷയുടെ പുതിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ജില്ലകളില്‍ പരീക്ഷയ്ക്ക് മാറ്റമില്ല.
5 മുതല്‍ 9 വരെ ക്ലാസുകളിലെ എഴുത്തുപരീക്ഷകളിലെ മിനിമം മാര്‍ക്ക് സമ്ബ്രദായം ഇന്ന് ആരംഭിക്കുന്ന ഓണപ്പരീക്ഷ മുതല്‍ നടപ്പാക്കും. ഇത് പ്രകാരം ഓരോ വിഷയത്തിനും വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് നേടണം.





