കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമാണ് സെന്റ് മേരീസ് ഫെറോനാ പള്ളി. പരിശുദ്ധ കന്യകാമറിയത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട ക്രൈസ്തവ ദൈവാലയമാണിത്. ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ മധ്യകേരളത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ക്രൈസ്തവരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ ദൈവാലയം.