വൈവിധ്യങ്ങളുടെ വിസ്മയലോകത്തേക്ക് വാതിൽ തുറക്കുകയാണ് കോട്ടയം തിരുനക്കര മൈതാനത്തു നടക്കുന്ന നോളജ് ഫെസ്റ്റ് ശാസ്ത്ര പ്രദർശനം. കെഎസ്ഇബി ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് പ്രദർശനം സംഘടിപ്പിച്ചത്. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമായ ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെയുള്ള ഐഎസ്ആർഒ കണ്ടെത്തലുകൾ അടുത്തു കാണാനും അറിയാനുമുള്ള അവസരമുണ്ട്.