മഴക്കാലം കേരളത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു. പച്ചപ്പാർന്ന പ്രകൃതി, നിറഞ്ഞൊഴുകുന്ന അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ സീസണിൽ, സന്ദർശിക്കുന്നതിലൂടെ മാത്രം കാണാൻ സാധിക്കുന്ന പ്രകൃതിയുടെ അതുല്യമായ കാഴ്ചകളുണ്ട് നമ്മുടെ കോട്ടയത്ത്. ഇതിൽ നിന്നു ചിലത് പരിചയപ്പെടാം.