'കളറായി 'വൈക്കം ബീച്ച് ; സത്യാഗ്രഹത്തെ ഓർമപ്പെടുത്തി വഴിയോര ശില്പങ്ങൾ

'കളറായി 'വൈക്കം ബീച്ച്  ;  സത്യാഗ്രഹത്തെ ഓർമപ്പെടുത്തി വഴിയോര ശില്പങ്ങൾ
അക്ഷരനഗരി ആയ കോട്ടയം ജില്ലയിൽ കായൽ കാറ്റേറ്റ് അൽപനേരം വിശ്രമിക്കാൻ സാധിക്കുന്ന അതിമനോഹരം ആയ ഒരു സ്ഥലമാണ് വൈക്കം ബീച്ച്. വൈകുന്നേരത്തെ അസ്തമയ കാഴ്ച ഒരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരി ആയി അണിഞ്ഞൊരുങ്ങി നിൽക്കുക ആണ് ഈ കായലോരം. ഇരിപ്പിടങ്ങളും തറയോട് പാകിയ നടപ്പാതകളും മുപ്പതോളം ചാരുബെഞ്ചുകളുമായി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഇവിടം.