ചാര്‍ജിംഗ് സ്റ്റേഷനില്‍ കാറിടിച്ചുകയറി കുട്ടി മരിച്ച സംഭവത്തില്‍ പോലീസ് കേസടുത്തു
വാഗമണ്ണില്‍ ചാർജിംഗ്സ്റ്റേഷനില്‍ കാറിടിച്ചുകയറി നാലുവയസുകാരൻ മരണപ്പെട്ട സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു.

വാഗമണ്ണിൽ വാഹനമിടിച്ചുണ്ടായ അപകടത്തിൽ കെഎല്‍കെജി വിദ്യാർത്ഥിയായ അയാൻ മരിച്ച സംഭവത്തിൽ കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതി എറണാകുളത്ത് അഭിഭാഷകനാണെന്നാണ് വിവരം.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരണമടഞ്ഞ അയാൻ പാലായിലെ ഒരു സ്വകാര്യ സ്‌കൂളിലെ കെഎല്‍കെജി വിദ്യാർത്ഥിയായിരുന്നു.
അതേസമയം, പോലീസ് അനാസ്ഥ കാട്ടിയതായി പ്രദേശവാസികൾ ആരോപിച്ചു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതായും പ്രതിയെ തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടതായും അവർ പറയുന്നു. എന്നാൽ പ്രതിയായ ജയകൃഷ്ണൻ ബഹളം വച്ചതോടെ, പോലീസിന് ഇടപെടാനായില്ലെന്നും വാഹന നമ്പർ രേഖപ്പെടുത്തിയതിന് ശേഷം വാഹനം വിട്ടയക്കാൻ നിർദേശിച്ചതായും നാട്ടുകാർ ആരോപിക്കുന്നു.
ഇതിന്റെ ഫലമായി, പ്രതിയെ മെഡിക്കൽ ചെക്കപ്പിന് വിധേയനാക്കാനോ മദ്യപാനമുണ്ടോ എന്ന് പരിശോധിക്കാനോ സാധിച്ചില്ല. പിന്നീട് കുട്ടിയുടെ മരണം സ്ഥിരീകരിച്ചശേഷമാണ് പോലീസ് വാഹനത്തെയും കേസിനെയും ഗൗരവത്തോടെ കൈകാര്യം ചെയ്തത്.