നൂറിൽപരം കളിമൺ ഉൽപ്പന്നങ്ങൾ ; പ്രദർശന വില്പന മേള കോട്ടയത്ത്

നൂറിൽപരം കളിമൺ ഉൽപ്പന്നങ്ങൾ  ; പ്രദർശന വില്പന മേള കോട്ടയത്ത്
മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പരമ്പരാഗത കളിമൺ തൊഴിൽ ചെയ്യുന്ന 50 കുടുംബങ്ങളടങ്ങിയ അനശ്വരം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കോട്ടയത്തു നിലമ്പൂർ ചട്ടികളുടെ പ്രദർശന-വില്പന മേള ആരംഭിച്ചു. കോട്ടയം ബസേലിയസ് കോളേജിന് എതിർവശം ഗുഡ്ഷെപ്പേഡ് റോഡിലെ കേസ്റ്റൽ ആർട്ട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം.