കോട്ടയം ജില്ലയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള ഈ നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്ന് ഉത്ഭവിച്ചു പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നീ പട്ടണങ്ങളിൽ കൂടി ഒഴുകി വേമ്പനാട്ട് കായലിൽ ചെന്നു ചേരുന്നു. ചെറുതും വലുതുമായ മുപ്പത്തിയേട്ട് പോഷക നദികളാൽ സമ്പന്നമാണ് മീനച്ചിലാർ.