ടൂറിസം രംഗത്ത് നേട്ടമുണ്ടാക്കാനാകാതെ കട്ടപ്പന നഗരസഭ...
ടൂറിസം /നേട്ടം

കട്ടപ്പന : ഏറെ സാധ്യതകൾ ഉണ്ടായിട്ടും, ടൂറിസം രംഗത്ത്, നേട്ടം കൈവരിക്കാത്ത കേരളത്തിലെ ഒരേയോരു നഗരസഭയാണ് കട്ടപ്പന. ഹൈറേഞ്ചിന്റെ വാണിജ്യ തലസ്ഥാനമെന്ന നിലയിലും, ജില്ലയിലെ സ്പൈസസ് ഹബ്ബ് എന്ന നിലയിലും ഏറെ സാധ്യതകളുള്ള കട്ടപ്പനയെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ടൂറിസം മേഖലയിൽനിന്നുള്ള വരുമാനവും വളരെ കുറവാണ്. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന, നിരവധി ടൂറിസം പോയിന്റുകൾ ഉണ്ടെങ്കിലും കട്ടപ്പനയ്ക്ക് അതൊന്നും ഗുണകരമാകുന്നില്ല. കട്ടപ്പനയുടെ 30 കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ പതിനഞ്ചോളം ടൂറിസം പോയിന്റുകളാണുള്ളത്. അഞ്ചുരുളി, കാൽവരിമൗണ്ട്, ഇടുക്കി ഡാം, തേക്കടി, തുടങ്ങി ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള നിരവധി സ്ഥലങ്ങൾ. പതിനായിരക്കണക്കിനാളുകളാണ് ഓരോ മാസവും ഇവിടെയൊക്കെ വന്നു പോകുന്നത്. എന്നാൽ ഇതിന്റെ യാതൊരു ഗുണവും കട്ടപ്പന നഗരസഭയ്ക്ക് ലഭിക്കുന്നില്ല. സഞ്ചാരികൾക്ക് ആവശ്യമായ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും കട്ടപ്പനയിൽ നാളിതുവരെ ഒരുക്കിയിട്ടില്ല. കട്ടപ്പന നഗരത്തിന് ഏറെ അടുത്ത് സ്ഥിതി ചെയ്യുന്ന, ഏറെ വിനോദസഞ്ചാര സാധ്യതകൾ കൽപ്പിക്കപ്പെടുന്ന കല്യാണതണ്ട് മലനിരകളെ പോലും വേണ്ടവിധത്തിൽ ഉപയോഗിക്കാൻ. കട്ടപ്പന നഗരസഭ അധികാരികൾക്കായിട്ടില്ല. വിവിധ പദ്ധതികൾ പ്ലാൻ ചെയ്യുമെങ്കിലും. രാഷ്ട്രീയ വടംവലി ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ, ഒരു പദ്ധതിയും സമയബന്ധിതമായി പൂർത്തീകരിക്കാൻ നഗരസഭയ്ക്കയിട്ടില്ല. പ്ലാനിങ് ഇല്ലായ്മയും, അനൈക്യവും മൂലം കട്ടപ്പനയുടെ ടൂറിസം സാധ്യതകൾ അമ്പെ പരാജയപ്പെട്ടിരിക്കുന്നു..