മൗണ്ടൻ റോയൽ ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് , സോഷ്യൽ മീഡിയ താരം ദേവനന്ദ രതീഷ് ഉദ്ഘാടനം ചെയ്തു

പരിപാടിയുടെ ഭാഗമായി കൊച്ചിൻ റൈഡേഴ്സ് ടീമിന് കട്ടപ്പനയിൽ ഗംഭീര സ്വീകരണവും ഒരുക്കി.

മൗണ്ടൻ റോയൽ ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് , സോഷ്യൽ മീഡിയ താരം ദേവനന്ദ രതീഷ് ഉദ്ഘാടനം ചെയ്തു

ക്ലബ് പ്രസിഡൻറ് ശ്രീ ടോണി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ ജോയൽ ജോസ് ക്ലബ്ബിൻ്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീ ജോബിൻ ബേസിൽ, രക്ഷാധികാരികൾ ശ്രീ ബിനോയ് കുര്യാക്കോസ്, ശ്രീ സജിദാസ് മോഹൻ, ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻറ് ശ്രീ സിജോ എവറസ്റ്റ്, കൊച്ചിൻ റൈഡേഴ്സ് ലീഡർ ശ്രീ ഷജ്ബൻ ഷംസുദ്ദിൻ, പ്രോഗ്രാം കൺവീനർ ശ്രീ രാജേഷ് കാഞ്ചിയാർ തുടങ്ങിയവർ സംസാരിച്ചു.

ബുള്ളറ്റ് റൈഡുകളിലൂടെയും ചാരിറ്റി പ്രവർത്തനങ്ങളിലും, സാമൂഹിക ഇടപെടലുകളിലും മുന്നിട്ടു നിൽക്കുന്ന ഇടുക്കി ജില്ലയിലെ റൈഡർമാരുടെ കൂട്ടായ്മയാണ് മൗണ്ടൻ റോയൽ.

 കേരളമാകെ ഗ്രൂപ്പായും സോളോയായും നിരവധിയായ റൈഡുകൾ ഇവർ സംഘടിപ്പിച്ചുവരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം ബൈക്കേഴ്‌സ് ക്ലബ്ബിൽ സജീവമാണ്.

ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടത്തിയ സംയുക്ത റൈഡേഴ്സ് സംഗമതിൻ്റെ ഭാഗമായി — ഇടുക്കി അഞ്ചുരുളിയിലേക്ക് സംയുത ബൈക്ക് റൈഡും സംഘടിപ്പിച്ചു