2026 നെ ആഘോഷത്തോടെ വരവേറ്റ് ലോകം

ലോകത്ത് ഏറ്റവും ആദ്യം പുതുവർഷം എത്തിയത് ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിൽ

2026 നെ ആഘോഷത്തോടെ വരവേറ്റ് ലോകം

ലോകമെമ്പാടും 2026 നെ വർണാഭമായ ആഘോഷങ്ങളോടെയാണ് വരവേറ്റത്. കേരളത്തിൽ ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റ് ജില്ലകളിലുമെല്ലാം വിവിധ ആഘോഷ പരിപാടികളോടെ പുതുവർഷത്തെ സ്വാഗതം ചെയ്തു.

ലോകത്ത് ഏറ്റവും ആദ്യം പുതുവർഷം എത്തിയത് ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ്. ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് ഇവിടെ പുതുവർഷപ്പിറവി. തുടർന്ന് ന്യൂസിലാൻഡും പിന്നാലെ ഓസ്ട്രേലിയയും ഗംഭീരമായ ആഘോഷങ്ങളോടെ 2026നെ വരവേറ്റു.

Slide 1
Slide 2
Slide 3
Slide 4

ഇന്നലെ ഇന്ത്യൻ സമയം രാത്രി 9.30ഓടെ ചൈനയിലും പുതുവർഷമെത്തി. അർധരാത്രി 1.30ഓടെ യുഎഇയിലും പുതുവർഷം പിന്നിട്ടു. ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 2.30ന് റഷ്യയിലും, 5.30ന് യുകെയിലും 2026 ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4

കേരളത്തിൽ ഫോർട്ട് കൊച്ചിയിലും കോവളത്തുമടക്കം വിവിധ കേന്ദ്രങ്ങളിൽ പാപ്പാഞ്ഞിയെ കത്തിച്ചാണ് പുതുവത്സരാഘോഷങ്ങൾ നടന്നത്. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ആഘോഷങ്ങൾ സംഗീതവും നൃത്തവും വർണാഭമായ വെളിച്ചക്കാഴ്ചകളും കൊണ്ട് ശ്രദ്ധേയമായി.