കെ.സി.വൈ.എം. ഇരട്ടയാർ യൂണിറ്റിന്റെ 2025–26 പ്രവർത്തന വർഷത്തിന് തിരി തെളിഞ്ഞു
ഇരട്ടയാർ:യുവജനങ്ങളുടെ ആത്മീയവും സാമൂഹികവുമായ വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന കെ.സി.വൈ.എം. ഇരട്ടയാർ യൂണിറ്റ് 2025–26- പ്രവർത്തനവർഷത്തിന്റെ തിരി തെളിച്ചു.
യുവജനങ്ങളുടെ ആത്മീയ, സാമൂഹിക, സാംസ്കാരിക വളർച്ച ലക്ഷ്യമിട്ട് നടക്കുന്ന പ്രവർത്തനങ്ങളുടെ പുതുവർഷാരംഭം വിശുദ്ധ കുർബാനയോടു കൂടി അരങ്ങേറി.
തുടർന്ന് നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അബിൻ ബിജു അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. സക്കറിയാസ് കുമ്മണ്ണുപറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ.എം ഇടുക്കി രൂപത പ്രസിഡൻ്റ് സാം സണ്ണി ഔപചാരികമായി പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു.
യുവജന ദിനാഘോഷവും മാർഗ്ഗരേഖ പ്രകാശനവും ഉദ്ഘാടനം ദിനത്തിന്റെ പ്രധാന ആകർഷണങ്ങളായി. മാർഗ്ഗരേഖയുടെ പ്രകാശനം എസ്.എം.വൈ.എം സ്റ്റേറ്റ് പ്രസിഡൻറ് അലക്സ് തോമസ് നിർവഹിച്ചു.
കെ.സി.വൈ.എം ജനറൽ സെക്രട്ടറി അമൽ ജിജു ജോസഫ്, ഇരട്ടയർ യൂണിറ്റ് സെക്രട്ടറി ഹെലൻ ആൻറണി, അജിൻ ജിൻസൺ ബിൻ്റോ ജോസഫ്, ക്രിസ്റ്റി കെ തോമസ് എന്നിവർ പ്രസംഗിച്ചു.