കെഎസ്ഇബിയിൽ TOD( ടൈംസ് ഓഫ് ദ ഡേ) സംവിധാനം

കെഎസ്ഇബിയിൽ TOD( ടൈംസ് ഓഫ് ദ ഡേ) സംവിധാനം

കേരളത്തിൽ TOD പ്രകാരം വൈദ്യുത നിരക്കിന്റെ സ്ഥിതി :

1) രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ 25% കുറവ് നിരക്ക് 

2) വൈകുന്നേരം 6 മുതൽ രാത്രി 10 വരെ 3 ഇരട്ടി വർദ്ധനവ് 

3) രാത്രി 10 മുതൽ രാവിലെ ആറുവരെ സാധാരണ നിരക്ക്.

 ശ്രദ്ധയില്ലാതെ ഉപയോഗിച്ചാൽ വൈദ്യുത ബിൽ വൻതോതിൽ വർദ്ധിക്കും. അതുകൊണ്ട് എല്ലാവരും പരമാവധി ഉപയോഗം പകൽ സമയങ്ങളിൽ ആക്കുക. രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെയുള്ള സമയങ്ങളിൽ മോട്ടോർ, ഇസ്തിരി, വാഷിംഗ് മെഷീൻ, മിക്സി, ഗ്രൈൻഡർ തുടങ്ങിയ വൈദ്യുതി കൂടുതൽ ആവശ്യമായി വരുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക.

പുതിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ,

ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി പൊതുജന താത്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നു...

0-50 units - 2.90 രൂപ

51-100 units - 3.40 രൂപ

101-150 units - 4.50 രൂപ

151-200 units - 6.10 രൂപ

201-250 units - 7.30 രൂപ

251 -300 units ( For entire Unit) 5.50 രൂപ

301-350 units ( For entire Unit) 6 .20 രൂപ.

351-400 units ( For entire Unit) 6 .50 രൂപ

401-500 units ( For entire Unit) 6.70 രൂപ

Above 500 units ( For entire Unit) 7.50 രൂപ

നിങ്ങളുടെ കൺസംഷൻ 200 ആണെങ്കിൽ നിങ്ങൾ കൊടുക്കേണ്ടത് 200 X 6.10 = 1220.

ഇത് 201 ആണെങ്കിൽ 201 X 7.30 = 1467.3 

വ്യത്യാസം 247.3 രൂപ

കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം ക്രമീകരിച്ചു കൊണ്ടും, മറ്റു വിധേനയും ദിവസം ഒരു യൂണിറ്റ് കുറക്കാൻ കഴിഞ്ഞാൽ 

140 x 4.50 = 630 ൽ നിർത്താം...

ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ഉയർന്ന കറന്റ് എടുക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക...