മഴ - നാളെ 3 ജില്ലകളിൽ അവധി

ശക്തമായ മഴയും കാറ്റും മുന്നറിയിപ്പ്: എറണാകുളം, ഇടുക്കി ജില്ലകളിലെയും, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, കോട്ടയം, മീനച്ചിൽ താലൂക്കുകളിലെയും അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (25/07/2025 വെള്ളി) ജില്ലാ കളക്ടർമാര്‍ അവധി പ്രഖ്യാപിച്ചു.