വിദ്യാര്‍ത്ഥികളെ വലച്ച് ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല
കോഴ്‌സ് കാലാവധി തീരും മുമ്പേ അവസാന വര്‍ഷ പരീക്ഷ
ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലെ ആദ്യ ബാച്ച് ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷയാണ് ആഗസ്റ്റ് 10 ന് നടത്തുമെന്ന് സര്‍വ്വകലാശാല അറിയിച്ചിട്ടുള്ളത്.
സെമസ്റ്റര്‍ നിശ്ചയിച്ചിട്ടുള്ള ബിരുദ കോഴ്‌സുകളുടെ 5-ാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ മെയ് - ജൂണ്‍ മാസത്തിലാണ് കഴിഞ്ഞത്. അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ തുടങ്ങിയിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ. ഒരു ടെക്സ്റ്റിന് രണ്ട് അസൈന്‍മെന്റുകളും ഒരു ഡസര്‍ട്ടേഷനും ആഗസ്റ്റ് 8 നു മുന്‍പ് നല്‍കി അവതരണവും നടത്തണം.
ആവശ്യത്തിന് പഠന സമയം ലഭിക്കാതെ വന്നാൽ അതു വിദ്യാർത്ഥികളുടെ റിസൽറ്റിനെ ബാധിക്കുമെന്ന് അധ്യാപകരും പറയുന്നു.


