സ്കൂൾ സമയമാറ്റം പിൻവലിക്കൽ സാധ്യത കുറവ്; മതസംഘടനകളുടെ ആശങ്ക പരിഹരിക്കാൻ ഇന്ന് നിർണായക ചര്‍ച്ച; സർക്കാർ നിലപാട് വ്യക്തമാകും

സമസ്ത ഉള്‍പ്പെടെയുള്ള പ്രമുഖ മതസംഘടനകള്‍ സ്കൂള്‍ സമയം വർധിപ്പിക്കുന്നതിനെ ശക്തമായി എതിർത്ത സാഹചര്യത്തിലാണ് ഈ നിർണായക നടപടി.
രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് തങ്ങളുടെ കുട്ടികളുടെ മതപഠനത്തിന് തടസ്സമാകുമെന്ന് ഒരു വിഭാഗം മതസംഘടനകള്‍ വാദിക്കുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരം സ്കൂള്‍ സമയം അരമണിക്കൂർ വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലം മതസംഘടനകളെ ബോധ്യപ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുക.