സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം

ആഗസ്റ്റ് ഒന്നു മുതൽ നടപ്പിലാക്കാൻ തീരുമാനം

സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം

 കേരളത്തിലെ കുട്ടികൾക്ക് 39 ശതമാനം വിളർച്ചയും 38 ശതമാനം അമിത വണ്ണവും പ്രകടമായി കാണുന്നു. ശരിയായ പോഷണ കുറവാണ് ഇതിന് കാരണം. ഇത് കണ്ടെത്തി സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തി.

 ഈ കാലഘട്ടത്തിലെ ഫാസ്റ്റ് ഫുഡിനോടുള്ള കുട്ടികളുടെ ആസക്തി പച്ചക്കറികളോടില്ല. ആയതിനാൽ കുട്ടികളിലെ രുചി മുകളങ്ങൾ ഉണർത്തുന്നതിന് നിലവിലുള്ള ആഹാരത്തോടൊപ്പം പോഷക സമ്പുഷ്ട ആഹാരം നൽകുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നു.

 പരിഷ്കരിച്ച ഉച്ചഭക്ഷണ മെനു ആഗസ്റ്റ് ഒന്നു മുതൽ നടപ്പിലാക്കുമെന്നും രുചി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും കുട്ടികളുടെ പ്രതികരണം കൂടി അന്വേഷിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.