ഓണാവധി 29 മുതൽ : ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ

സ്കൂളുകളിൽ ഓണാഘോഷം 29-ന്

ഓണാവധി 29 മുതൽ :  ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ

തിരുവനന്തപുരം: സ്കൂള്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം തീരുമാനിച്ചു.

ഹയർ സെക്കൻഡറി വിഭാഗത്തിലെ പരീക്ഷകൾ ആഗസ്റ്റ് 18 മുതൽ 29 വരെ നടക്കും. എല്‍പി വിഭാഗത്തിൽ പരീക്ഷകൾ ആഗസ്റ്റ് 20-ന് ആരംഭിക്കും.

എല്ലാ പരീക്ഷകളും പൂര്‍ത്തിയാക്കിയതിന് ശേഷം, ആഗസ്റ്റ് 29-ന് എല്ലാ സ്‌കൂളുകളിലും ഓണാഘോഷം സംഘടിപ്പിച്ചു സ്കൂളുകൾ ഓണാവധിക്കായി അടക്കാൻ ആണ് തീരുമാനം.