വിദേശ യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യയിലേക്ക്; നിര്‍ണായക ഉത്തരവുമായി യുജിസി

വരുന്നത് നാല് ലോകോത്തര യൂണിവേഴ്‌സിറ്റി ക്യാമ്ബസുകള്‍

വിദേശ യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യയിലേക്ക്; നിര്‍ണായക ഉത്തരവുമായി യുജിസി

വെസ്റ്റേണ് സിഡ്നി യൂണിവേഴ്സിറ്റി, വിക്ടോറിയ യൂണിവേഴ്സിറ്റി, ലാ ത്രോബ് യൂണിവേഴ്സിറ്റി എന്നീ ആസ്ട്രേലിയന് യൂണിവേഴ്സിറ്റികളും, യുകെയിലെ ബ്രിസ്റ്റല് യൂണിവേഴ്സിറ്റിയുമാണ് ഇന്ത്യയിലെത്തുന്നത്. നാല് ക്യാമ്ബസുകള്ക്കും നിലവില് സ്ഥലങ്ങളും അനുവദിച്ചിട്ടുണ്ട്. അടുത്ത വര്ഷം മുതല് കോഴ്സുകള് ആരംഭിക്കും.

വെസ്റ്റേണ് സിഡ്നി യൂണിവേഴ്സിറ്റി ഗ്രേറ്റര് നോയിഡയിലും, വിക്ടോറിയ യൂണിവേഴ്സിറ്റി നോയിഡയിലും, ലാ ത്രോബ് യൂണിവേഴ്സിറ്റി ബെംഗളുരുവിലും, ബ്രിസ്റ്റല് യൂണിവേഴ്സിറ്റി മുംബൈയിലുമാണ് ക്യാമ്ബസുകള് ആരംഭിക്കുന്നത്.