ദേശീയപാത വികസനം : പ്രതിഷേധം ശക്തമാകുന്നു.ജൂലൈ 31ന് ദേവികുളം താലൂക്കില്‍ ഹർത്താൽ

ദേശീയപാത 85-ന്റെ വികസന പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിനായി ദേവികുളം താലൂക്കില്‍ ജൂലൈ 31-ന് ദേശീയപാത കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ഹർത്താൽ പ്രഖ്യാപിച്ചു.ആറാം മൈല്‍ മുതല്‍ നേര്യമംഗലം വരെ ലോങ്ങ് മാര്‍ച്ചിനും സമിതി ആഹ്വാനം ചെയ്തിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുകയാണെന്നും, എതിര്‍കക്ഷികള്‍ക്ക് അതില്‍ പിന്തുണ നല്‍കുകയാണെന്നും എം.പി കെ. ഫ്രാന്‍സിസ് ജോർജ് കുറ്റപ്പെടുത്തി.പ്രതിഷേധം ശക്തമായ മേഖലയിൽ ദേശീയപാത വികസനം കാലതാമസപ്പെടുന്നത് യാത്രക്കാരെയും ജനജീവിതത്തെയും ദുഷ്കരമായ രീതിയിൽ ബാധിക്കുന്നുണ്ട്.