കാറ്റില്‍ വൻമരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

മുല്ലക്കാനത്താണ് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ വലിയ വേങ്ങ മരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകർന്നത്

കാറ്റില്‍ വൻമരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

രാജാക്കാട് : മുകളേൽ ബെറ്റി സാബുവിന്റെ വീടാണ് തകർന്നത്.ഭർത്താവ് മരണപ്പെട്ട ബെറ്റിയും വിദ്യാർത്ഥിനികളായ 2 പെണ്‍മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്.വ്യാഴാഴ്ച രാത്രി 12 ന് ഉണ്ടായ കനത്ത കാറ്റിലാണ് സമീപവാസിയുടെ പുരയിട ത്തില്‍ ഏകദേശം 30 മീറ്റർ അകലത്തില്‍ നിന്നിരുന്ന 100 ഇഞ്ച് വലുപ്പമുള്ള വേങ്ങമരം കടപുഴകി വീണത്.മരം വീണപ്പോള്‍ സമീപത്തുള്ള പ്ലാവും,സില്‍വർ ഓക്ക് മരങ്ങളും ഒടിഞ്ഞു വീണു.2 കിടപ്പുമുറികളുടേയും, ബാത്ത്രൂമിന്റെയും മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകർന്നു വീണു.സമീപത്തെ പ്ലാവ് വീഴുമെന്ന് ഭയന്ന് മൂന്നു പേരും മറ്റൊരു മുറിയില്‍ കിടന്നതിനാല്‍ ആളപായം ഉണ്ടായില്ല.മുറ്റത്തെ മഴ വെള്ളസംഭരണിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പഞ്ചായത്ത് മെമ്ബറും,വില്ലേജധികാരികളും,പൊതുപ്രവർത്തകരും വീട്ടിലെത്തി മരങ്ങള്‍ മുറിച്ചു മാറ്റി ഷീറ്റ് വാങ്ങി ഇടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു.