ആശാ വർക്കർമാർക്കുള്ള ഇന്‍സന്റീവ് വർധിപ്പിച്ചു

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വലിയ ആശ്വാസമായി ഇന്‍സന്റീവ് വര്‍ധിപ്പിച്ചു. പ്രതിമാസ ഇന്‍സന്റീവ് നിലവിലെ ₹2000ല്‍ നിന്ന് ₹3500 ആയി ഉയര്‍ത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്ക് നല്‍കിയ മറുപടിയിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.
2024 മാര്‍ച്ച് 4ന് ചേര്‍ന്ന മിഷന്‍ സ്റ്റിയറിംഗ് ഗ്രൂപ്പ് യോഗത്തിലാണ് ഇന്‍സന്റീവ് വര്‍ധന സംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്. കൂടാതെ, 10 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ശേഷം വിരമിക്കുന്നവര്‍ക്ക് നല്‍കപ്പെടുന്ന ആനുകൂല്യം ₹20,000ല്‍ നിന്ന് ₹50,000 ആയി ഉയര്‍ത്തി.
അതേസമയം, ആശാ വര്‍ക്കര്‍മാര്‍ സംസ്ഥാന സര്‍ക്കാരിനോട് ഓണറേറിയം വര്‍ധിപ്പിക്കണമെന്നതും ₹5 ലക്ഷം വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്നതുമാണ് ആശാവർക്കർമാരുടെ ആവശ്യം