അരി വിതരണം നിലച്ചതോടെ ജില്ലയിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ

തൊടുപുഴ: അരിവിതരണം നിലച്ചതോടെ ജില്ലയിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ.
ഇടവെട്ടിയി ലെ സപ്ലൈക്കോ ഗോഡൗണിൽ നിന്നു ള്ള അരി വിതരണം നിലച്ചതാണ് പ്രതിസന്ധിക്കു കാരണം. ഇടവെട്ടി ഡിപ്പോയിലേക്ക് അരി എത്തിക്കുന്നതിനു ഓപ്പൺ ടെൻഡർ ക്ഷണിച്ച് കരാർ നൽകുകയാണ് പതിവ്. 2025-2027 കാലയളവിൽ വിളിച്ച പുതിയ ടെൻഡർ ആലപ്പുഴ സ്വദേശിയാണ് എടുത്തിരിക്കുന്നത്. ഇദ്ദേഹവും ഡിപ്പോയിലെ തൊഴിലാളികളും തമ്മിലുള്ള തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഇതേത്തുടർന്ന് ഇന്നലെ അസിസ്റ്റൻ്റ് ലേബർ ഓഫീസർ തൊഴിലാളികളുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല