മഴക്കാലം സജീവം : നിറഞ്ഞു കവിഞ്ഞ് ജലാശയങ്ങൾ

ഇടുക്കിയിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം

മഴക്കാലം സജീവം : നിറഞ്ഞു കവിഞ്ഞ് ജലാശയങ്ങൾ

ഇടുക്കി : മഴക്കാലം സജീവമായതോടെ ഇടുക്കി ജില്ലയിലെ ജലാശയങ്ങൾ എല്ലാം തന്നെ സമ്പരണ ശേഷിയുടെ പരമാവധിയോട് അടുക്കുകയാണ്.

കനത്ത മഴയെ തുടർന്ന് അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കേരളത്തിൽ  ഡാമുകളില്‍ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡാമുകൾക്ക് സമീപവും നദി തീരങ്ങളിലും താമസിക്കുന്നവർക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതോടൊപ്പം ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് വിവിധ നദികളിലും ഓറഞ്ച്,യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാകണമെന്നും അധികൃതർ നിർദ്ദേശിച്ചു.