മലപ്പുറം വേങ്ങരയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു.

കണ്ണമംഗലം അച്ഛനമ്ബലം സ്വദേശി പുള്ളാട്ട് അബ്ദുള്‍ വദൂത്ത് (18) ആണ് മരിച്ചത്.

മലപ്പുറം വേങ്ങരയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു.

മലപ്പുറം വേങ്ങര വെട്ടുതോട് തോട്ടില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഇന്ന് വെെകിട്ടാണ് സംഭവം.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കും.