കേരള ചിത്രകലാ പരിഷത്ത് ഇടുക്കി: അർദ്ധവാർഷിക യോഗം ചെറുതോണിയിൽ നടന്നു

കേരള ചിത്രകലാ പരിഷത്ത് ഇടുക്കി: അർദ്ധവാർഷിക യോഗം ചെറുതോണിയിൽ നടന്നു

ഇടുക്കി: കേരള ചിത്രകലാ പരിഷത്തിന്റെ ഇടുക്കി ജില്ല കമ്മിറ്റി അർദ്ധവാർഷിക യോഗം ചെറുതോണിയിലെ ജില്ലാ ഓഫീസിൽ വച്ച് നടന്നു.

ജില്ലാ പ്രസിഡന്റ് ബിജു നിളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല വൈസ് പ്രസിഡന്റ് ജോസഫ് അനുഗ്രഹ സ്വാഗതം ആശംസിച്ചു.

സംസ്ഥാന കമ്മിറ്റി ജോയിന്റ് സെക്രട്ടറി ശ്രീ.സജിദാസ് മോഹൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി ഫ്രസ്കോ മുരളി മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി മോൻസി മമ്മൂട്ടിൽ അർദ്ധവാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയിലെ സാമ്പത്തിക വിവരങ്ങൾ ട്രഷറർ ഷാജി കഞ്ഞിക്കുഴി അവതരിപ്പിച്ചു.T J ജോസ് സാർ ക്ലാസുകൾ നയിച്ചു.

ബിജു നിള,മോൻസി മമ്മൂട്ടിൽ,ഷാജി കഞ്ഞിക്കുഴി,സജിദാസ് മോഹൻ,ഫ്രസ്കോ മുരളി,ജോസഫ് അനുഗ്രഹ,ശ്രീകാന്ത് N സത്യം,T J ജോസ്,ഷിജു E M,രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ചിത്രകലാ പരിഷത്ത് ജില്ലയിലുടനീളം കലാ സാംസ്കാരിക മേഖലയിൽ മികവാർന്ന പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.